ഇടുക്കി: പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കോ സഹായത്തിനോ ജില്ലാ വ്യവസായ കേന്ദ്രം ചെറുതോണിയുമായോ താലൂക്ക് വ്യവസായ ഓഫീസുകളിലോ ബന്ധപ്പെടണം . പദ്ധതി പ്രോജക്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിനോ അനുവദിക്കുന്നതിനോ പി.എം.ഇ.ജി.പി പദ്ധതിക്ക് കീഴിലുളള സാമ്പത്തിക സഹായത്തിനോ ഏതെങ്കിലും സ്വകാര്യ വ്യക്തികളെയോ ഏജൻസികളെയോ സ്ഥാപനങ്ങളെയോ ഏർപ്പെടുത്തിയട്ടില്ല. സമാന്തരമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുളളതിനാൽ അവയുമായി ഇടപെടുന്ന സംരഭകർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഖാദി കോർപറേഷനോ ഖാദി ബോർഡോ
ജില്ലാ വ്യവസായ കേന്ദ്രമോ ഉത്തരവാദിയായിരിക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു.സേവനങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കി, ചെറുതോണി : 04862235507,235207, താലൂക്ക് വ്യവസായ ഓഫീസുകൾ: തൊടുപുഴ 9446606178, ഉടുമ്പൻചോല: 9446062007, പീരുമേട് :9496102439, ദേവികുളം :9495471074 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.