ചെറുതോണി : കിളിയാർകണ്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്കിനൊടനുബന്ധിച്ചുള്ള ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി .കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ ക്ഷേത്രാചാര ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്. ക്ഷേത്രം മേൽശാന്തി സുരേഷ് ശാന്തി തൃക്കൊടിയേറ്റ് നിർവ്വഹിച്ചശേഷം അനുഗ്രഹപ്രഭാഷണം നടത്തി . എസ്.എൻ.ഡി.പി.യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉത്സവ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു വടക്കേക്കര ബിബിൻ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി കിളിയാർ ശാഖാ പ്രസിഡന്റ് കെ .കെ .സന്തോഷ് ,സെക്രട്ടറി സജി യൂണിയൻ കൗൺസിലർ കെ .എസ്. ജിസ് തുങ്ങിയവർ നേതൃത്വം നൽകി .വിശേഷാൽ പൂജകൾക്കും ക്ഷേത്രചടങ്ങുകൾക്കും സുരേഷ് ശാന്തി, സോജു ശാന്തി, ബിനീഷ് ശാന്തി തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും