ചെറുതോണി: ചുരുളി, മഴുവടി കോളനി, കഞ്ഞിക്കുഴി പട്ടയക്കുടി റോഡ് നിർമാണം തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി പക്ഷെ പൂർത്തീകരണം ഇനിയുമായില്ല. . നിർമ്മാണം പൂർത്തീകരിച്ചാൽ ചുരുളി, ആൽപ്പാറ, മഴുവടി, തള്ളക്കാനം, വാകച്ചുവട്, മക്കുവള്ളി, വരിക്കമുത്തൻ വാർഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജില്ലാ ആസ്ഥാനവുമായി എളുപ്പ മാർഗത്തിൽ ബന്ധപ്പെടാവുന്ന റോഡാണിത്. ചുരുളി, കഞ്ഞിക്കുഴി, പട്ടയക്കുടി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ് എം. കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കുള്ള സ്വീകരണം നാഷണൽ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് ടോമി തീവള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മനോഹർ ജോസഫ്, ബേബി മാത്യു, ജോസഫ് പേരുവിലക്കാട്ട് ,സുനിത കൃഷ്ണകുമാർ, ആഗസ്തി ആലപ്പാട്ട്, ടിന്റുമോൻ എന്നിവർ പ്രസംഗിച്ചു.