ചെറുതോണി: കത്തിപ്പാറത്തടം സെന്റ് ജോർജ്ജ് ഓർഡോക്‌സ് സുറിയാനി പള്ളിക്ക് പുതിയ പള്ളി നിർമ്മിക്കുന്നതിന്റെ തറക്കല്ലിടീൽകർമ്മം നടത്തി. ഇടവക വികാരി ഫാ. ഗിവർഗ്ഗിസ് റമ്പാൻ കൂദാശകർമ്മം നിർവ്വഹിച്ചു. യാക്കോബായ ഓർഡോക്‌സ് തർക്കത്തെ തുടർന്ന് പുതിയ പള്ളിയുടെ പണി വർഷങ്ങളായി നിലച്ചിരുന്നു. കണ്ടനാട് ഈറ്റ്ഭദ്രാസനം സെക്രട്ടറി ഫാ. എബ്രാഹം കാരാമയിൽ മുഖ്യ പ്രഭാഷണം നടത്തി. കത്തിപ്പാറത്തടം ഓർഡോക്‌സ് ചർച്ച് സഹവികാരി ഫാ. റെജി അലക്‌സാണ്ടർ, കഞ്ഞിക്കുഴി സെന്റ് തോമസ്സ് ചർച്ച് വികാരി ഫാ. കുര്യാക്കോസ്, ഇടുക്കി സെന്റ്‌മേരിസ് ചർച്ച് വികാരി ഫാ.ജേക്കബ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനോയി വർക്കി, ചേലച്ചുവട് സെന്റ് സ്റ്റീഫൻ സി എസ് ഐ ചർച്ച് വികാരി രാജേഷ് പത്രോസ്, പി കെ മോഹൻ ദാസ്, വി. കെ. കമലാസൻ എന്നിവർ പങ്കെടുത്തു.