മുട്ടം: ജനകീയാസൂത്രണം 2020 - 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടം ഗ്രാമ പഞ്ചായത്ത് പച്ചക്കറി തൈ വിതരണം നടത്തി. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒരു ലക്ഷം രൂപയാണ് പദ്ധതി തുക. കൃഷി വകുപ്പിന്റെ കീഴിലുള്ള വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിലിൽ (വി എഫ് പി സി) നിന്നാണ് തൈകൾ വാങ്ങിയത്. ഇരുന്നൂറോളം ആളുകൾക്കാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്തത്. പഞ്ചായത്ത് ഭരണ സമിതിയും കാർഷിക വികസ സമിതിയും ചേർന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. കൃഷി ഓഫീസർ മാർട്ടിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ ജോമോൻ ഉദ്ഘാടനം നിർവ്വഹിച്ചു. ടി .എച്ച് ഈസ , അനിതോമസ് എന്നിവർ സംസാരിച്ചു.