മൂലമറ്റം: അറക്കുളം ആസ്കോബാങ്ക് വൈസ് ചെയർമാൻ സ്ഥാനം റ്റോമി നാട്ടു നിലം രാജിവച്ചു. ഒന്നര വർഷം മുമ്പ് നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥിയായാണ് റ്റോമി മൽസരിച്ചത്. ജോസ് വിഭാഗം ഇടതുപക്ഷ മുന്നണിയിലേക്ക് മാറിയ സാഹചര്യത്തിലാണ് രാജി. മൂന്നു മെമ്പർമാർ ഉണ്ടായിരുന്നതിൽ ഒരാൾ യു.ഡി.എഫിലേക്ക് മാറി. ബാക്കി രണ്ട് പേരാണ് ജോസ് വിഭാഗത്തിനുള്ളത്. പാർട്ടി ഇടതു പക്ഷത്തേയ്ക്ക് മാറിയ സാഹചര്യത്തിൽ താൻ വൈസ് ചെയർമാൻ സ്ഥാനത്ത് തുടരുന്നത് ശരിയല്ലന്ന് കരുതിയാണ് രാജി വയ്ക്കുന്നതെന്ന് റ്റോമി പറഞ്ഞു. ബാങ്ക് ചെയർമാൻ റ്റോമി വാളി കുളത്തിൻ്റെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇമ്മാനുവേലിന്റെയും നേതൃത്വത്തിൽ മാനേജിങ്ങ് ഡയറക്ടർക്കാണ് രാജി നൽകിയത്.