തൊടുപുഴ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും തീവ്രമഴയ്ക്കും സാദ്ധ്യതയുണ്ട്. ഏതാനം ദിവസങ്ങളിലായി ജില്ലയിൽ പരക്കെ മഴ ലഭിക്കുന്നുണ്ട്. ഈ മാസം ഇതുവരെ ശരാശരി 2.9 മി.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 81.7 മി.മീ ആണ് ജില്ലയിലാകെ കിട്ടിയത്.