തൊടുപുഴ: സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ തീരുമാനങ്ങൾ അതത് പ്രദേശിക നേതൃത്വത്വങ്ങളാണ് എടുത്തിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. തൊടുപുഴയിലും കുമാരമംഗലത്തും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. എന്നിട്ട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.