തൊടുപുഴ: കുമാരമംഗലം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞടുപ്പിലും കോൺഗ്രസ്- ബി.ജെ.പി കൂട്ടുകെട്ട്. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് കോൺഗ്രസ് വോട്ടുകളുടെ പിൻബലത്തോടെ രണ്ട് ബി.ജെ.പി അംഗങ്ങൾ വിജയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച യു.ഡി.എഫിലെ രണ്ട് പേരും സ്വതന്ത്രയും ബി.ജെ.പി വോട്ടോടെയും വിജയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ല തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.