തൊടുപുഴ: ചാഴികാട്ട് ആശുപത്രിയിൽ പുതിയതായി ആരംഭിച്ച നേത്ര രോഗ വിഭാഗത്തിൽ പ്രമേഹ രോഗികൾക്ക് നൂതനവും വേഗത്തിലുള്ളതും കണ്ണിൽ മരുന്ന് ഒഴിക്കാതെയുമുള്ള ക്യുക് ഡയബറ്റിക്ക് റെറ്റിനോപതി പരിശോധനയുടെയും ഒപ്റ്റിക്കൽ ഷോപ്പിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ നേത്ര രോഗ പരിശോധന നടത്തും. ഡോ. നിമ്മി മെറിൻ മാത്യു നേതൃത്വം നൽകുന്ന നേത്ര രോഗ വിഭാഗത്തിൽ ഡയബറ്റിക് റെറ്റിനോപതി സ്‌ക്രീനിംഗ്, ഐ ട്രോമ, തിമിരരോഗ നിർണ്ണയം, കോൺടാക്ട് ലെൻസ് ക്ലീനിക്, ലോ വിഷൻ സർവീസസ്, ഗ്ലോകോമ സ്‌ക്രീനിംഗ് എന്നീ സർവ്വീസുകൾ ലഭ്യമാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ ഒ.പി. യും അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും നേത്ര രോഗ വിഭാഗം ഡോക്ടറുടെ സേവനവും ലഭ്യമാണ്. സൗജന്യ നേത്ര രോഗ പരിശോധനയ്ക്ക് ബുക്ക് ചെയ്യേണ്ട നമ്പർ 04862 250 250, 350 350.