വഴിത്തല : റോഡരുകിൽ മുലിന്യം നിക്ഷേപിച്ചയാളെ തെളിവ് സഹിതം പിടികൂടി. പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ നെടിയശാല വാർഡിൽ ഗാന്ധിനഗർ ചെള്ളൽ വടക്കുംമുറി റൂട്ടിൽ റോഡ് അരികിൽ മാലിന്യങ്ങൾ നിക്ഷേപിച്ചപ്പോൾ അതിൽ ആശുപത്രിയലെ ഓ. പി ടിക്കറ്റ്കൂടി ഉണ്ടായിരുന്നതാണ് ആളെ കണ്ടെത്താൻ സഹായകമായത്. .ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥല പരിശോധനയിൽ മാലിന്യത്തിൽ നിന്നും കിട്ടിയ ആശുപത്രി ഓ.പി ടിക്കറ്റിന്റെ സഹായത്തോടെ മാലിന്യമിട്ടയാളെ കണ്ടെത്തി 2500 രൂപ പിഴയടപ്പിക്കുകയും മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു. മാലിന്യനിർമ്മാർജ്ജനത്തിനായി പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതിയുമായി സഹകരിച്ച് മാലിന്യ നിർമ്മാർജ്ജനം നടത്തണമെന്നും പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
.