തൊടുപുഴ: ഭാരതീയ നാഷണൽ ജനതാദൾ കാസർകോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന കേരളയാത്രയ്ക്ക് ജില്ലയിൽ വിപുലമായ സ്വീകരണം നൽകാൻ പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.തൊടുപുഴയിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട് അദ്ധ്യക്ഷപ്രസംഗം നടത്തി. പാർട്ടി സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. സിറിയക് കല്ലിടുക്കിൽ, ജില്ലാ സെക്രട്ടറി ജോസ് ചുവപ്പുങ്കൽ, ഇ.എ. കോശി, വിൻസന്റ് മുണ്ടയ്ക്കാട്ട്, ദേവ് തേക്കുംകാട്ടിൽ, ടി.സി. ലൂയിസ്, ഷിജി വണ്ടനാക്കര തുടങ്ങിയവർ പ്രസംഗിച്ചു.