അരിക്കുഴ :ഉദയ വൈ .എം. എ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ 'വീട്ടുവളപ്പിലെ ജൈവകൃഷി 'എന്ന വിഷയത്തിൽ പഠന ക്ലാസ്സ് നടത്തി. ജൈവ കർഷക ആശ വർഗീസ് ക്ലാസ്സ് നയിച്ചു. വനിതാവേദി ചെയർപേഴ്‌സൺ ഷൈല കൃഷ്ണൻ, ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി എം. കെ .അനിൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.