വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ഏറ്റെടുക്കുന്നത് ഇനി മുതൽ
ജി ഐ എസ് സാങ്കേതിക സഹായത്തോടെ ആയിരിക്കും നടക്കുക.കേന്ദ്ര സർക്കാർ നിർദേശ പ്രകാരം
രണ്ടാം ഘട്ട സർവ്വേയിൽ അടിമാലി ബ്ലോക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിനെ തെരഞ്ഞെടുത്തിരുന്നു ആൻഡ്രോയിഡ് മൊബൈൽ ആപ്ലി ക്കേഷന്റെ സഹായത്തോടെ പൊതു ഭൂമിയിൽ പഞ്ചായത്തിലെ ടെക്‌നിക്കൽ സ്റ്റാഫും സ്വകാര്യ ഭൂമിയിൽ വാർഡുതല എന്യൂമറേറ്റന്മാരും ആണ്
തൊഴിലുറപ്പു ജോലികൾ നടത്തേണ്ടഭൂമികൾ കണ്ടെത്തുന്നത്.പൊതുഭൂമിയുടെ സർവ്വേയുടെ ഉദ്ഘാടനം വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി ജോൺസൺ നിർവഹിച്ചു പ്രസിഡന്റ് മജ്ഞുബിജു,സെക്രട്ടറി എ ശ്രീധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു