ഇടുക്കി: ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയുന്ന പദ്ധതികൾ സമർപ്പിച്ചാൽ ജില്ലാ പഞ്ചായത്ത് മുന്തിയ പരിഗണന നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. ജില്ലാ സ്‌പോട്സ് കൗൺസിൽ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് ദീർഘവീക്ഷണത്തോടെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നത്. സ്‌കൂൾ തലത്തിൽ തന്നെ കായിക താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമം സ്‌പോട്‌സ് കൗൺസിലിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്‌പോട്‌സ് കൗൺസിൽ സെക്രട്ടറി പി.കെ .കുര്യാക്കോസ് സ്വാഗതവും വൈസ് പ്രസിഡന്റ് എം സുകുമാരൻ നന്ദിയും രേഖപ്പെടുത്തി.