ഇടുക്കി: കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കൻ) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കും സൂപ്പർവൈസർ തസ്തികയിലേക്കും ഒരു വർഷ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദവും മാർക്കറ്റിംഗ് രംഗത്ത് 2വർഷത്തെ പ്രവർത്തിപരിചയവുമാണ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സൂപ്പർവൈസർ തസ്തികയിൽ അപേക്ഷിക്കാം. ബ്രോയ്‌ലർ ഇൻഡസ്ട്രിയിൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ ജനുവരി 27 ന് ഉച്ചകഴിഞ്ഞ് 5 ന് മുമ്പായി കുടുംബശ്രീ ജില്ലാമിഷനിൽ ലഭിക്കണം. വിശദവിവരങ്ങളും, അപേക്ഷ ഫാറത്തിന്റെ മാതൃക www.keralachicken.org.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.