ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ സ്മാർട്ട് അഗ്രിവില്ലേജ് ആർ.പി, ഓർഗാനിക്ക് ഫാമിംഗ് ആർ.പി എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും അഗ്രിക്കൾച്ചറൽ സയൻസിലോ, ഓർഗാനിക്ക് അഗ്രിക്കൾച്ചറിലോ ഡിപ്ലോമ നേടിയവരോ, കേരളാ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി നടത്തുന്ന വിഎച്ച്എസ്‌സി അഗ്രിക്കൾച്ചർ കഴിഞ്ഞവർക്കുള്ള ഫിനിഷിംഗ് സ്‌കൂൾ പ്രോഗ്രാം വിജയിച്ചവരോ, ജൈവകൃഷിയുമായി ബന്ധപ്പെട്ട സമാനരീതിയിലുള്ള പ്രോജക്ടുകളിൽ കേന്ദ്ര/സംസ്ഥാന/പൊതുമേഖല വകുപ്പുകളിൽ മൂന്ന് വർഷത്തിൽ കൂടുതൽ പ്രവർത്തിപരിചയം ഉള്ളവരോ ആയിരിക്കണം അപേക്ഷകർ. റിട്ടയർചെയ്ത സർക്കാർ ഉദ്യോഗസ്ഥരെയും പരിഗണിക്കും. ഫീൽഡ് സന്ദർശനത്തിനും യാത്രചെയ്യുന്നതിനും പരിശീലനങ്ങളിൽ പങ്കെടുക്കുവാൻ തയ്യാറുള്ളവരും, 5 വർഷമെങ്കിലും ആർ.പിയായി ജോലിചെയ്യുവാൻ സന്നദ്ധരായിട്ടുള്ളവരും ആയിരിക്കണം അപേക്ഷകർ. ജോലി ചെയ്യുന്ന ദിവസത്തേക്കുമാത്രമായി ദിവസം 300 രൂപ ഹോണറേറിയവും (പ്രതിമാസം പരമാവധി 8000 രൂപ) യഥാർത്ഥ യാത്രാ ബത്തയും അനുവദിക്കും.. താൽപര്യമുള്ളവർ ബയോഡാറ്റായും, അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 27ന് രാവിലെ 11 ന് ഇടുക്കി കളക്‌ട്രേറ്റിലുള്ള കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04862233106