നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം ശാഖ ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ തിരുവുത്സവവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠയും ഇന്നുമുതൽ 19 വരെ നടക്കും. ഇന്ന് വൈകുന്നേരം ശ്രീനാരായണ പ്രസാദ് തന്ത്രി (ശിവഗിരിമഠം)​ തൃക്കൊടിയേറ്റ് നടത്തും. രാത്രി 8 ന് ക്ഷേത്രം മേൽശാന്തി പി.ആർ രതീഷ് ശാന്തി പ്രഭാഷണം നടത്തും. 14 ന് പതിവ് പൂജകൾ നടക്കും. 15 ന് വൈകിട്ട് 7 ന് മഹാഗുരുതി പൂജ,​ 16 ന് വൈകുന്നേരം 7 ന് സർവൈശ്വര്യ പൂജ,​ 17 ന് രാവിലെ 11 ന് മഹാമൃത്യുഞ്ജയ ഹോമം നടക്കും. 18 ന് രാവിലെ 10.30 നും 11.30 നും മദ്ധ്യേ ശിവഗിരിമഠം സ്വാമി ഗുരുപ്ര കാശം സ്വാമിയുടെ സാന്നിദ്ധ്യത്തിൽ ശിവഗിരിമഠം തന്ത്രിമുഖ്യൻ ശ്രീനാരായണ പ്രസാദ് ഗുരുദേവ പ‌ഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠാ കർമ്മം നിർവഹിക്കും. ഉച്ചയ്ക്ക് 12 ന് ശ്രീഭൂതബലി,​ 1 ന് അന്നദാനം,​ രാത്രി 9.30 ന് പള്ളിവേട്ട എന്നിവ നടക്കും. സമാപന ദിനമായ 19 ന് രാവിലെ പതിവ് പൂജകൾ,​ ഭാഗവത പാരായണം,​ വൈകുന്നേരം 4 ന് ആറാട്ട്,​ കൊടിയിറക്കൽ,​ രാത്രി 8 ന് പച്ചടി എസ്.എൻ.എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ .ബിജു പ്രഭാഷണം നടത്തും.