തൊടുപുഴ: ജെ.സി.ഐ. ഗ്രാന്റിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള സമ്മാനദാനവും നടത്തി.സ്ഥാനാരോഹണ ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി. പി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. സോൺ വൈസ് പ്രസിഡന്റ് ജോൺ പി.ഡി. ആമുഖപ്രഭാഷണം നടത്തി. ചാപ്റ്റർ പ്രസിഡന്റായി പ്രശാന്ത് കുട്ടാപ്പാസിനെയും സെക്രട്ടറിയായി മനു തോമസിനെയും ട്രഷററായി രാകേഷ് ജോസിനെയും തിരഞ്ഞെടുത്തു. ജെ.സി.ഐ. യംഗ് ബിസിനസ് എക്‌സ്‌ലെൻസ് അവാർഡ് നേടിയ ബിജു പി.വി., യൂത്ത് ഐക്കൺ അവാർഡ് നേടിയ ഗോകുൽ ജയചന്ദ്രൻ എന്നിവരെ ആദരിച്ചു. കമ്മിറ്റിയംഗങ്ങളായി വിനോദ് കണ്ണോളി, സജി അഗസ്റ്റിൻ, ജെറാൾഡ് മാനുവൽ, സന്തോഷ് പി.കെ, അനിൽകുമാർ സി.സി, ജോഷി ജോർജ്, ആഷ്‌ലി അഗസ്റ്റിൻ, ദേവനന്ദ പ്രശാന്ത് എന്നിവരെ തെരഞ്ഞെടുത്തു. പ്രോഗ്രാം ഡയറക്ടർ ജോഷി ജോർജ് സ്വാഗതവും സെക്രട്ടറി മനു തോമസ് നന്ദിയും പറഞ്ഞു.