അടിമാലി : ജോയിന്റ് കൗൺസിൽ അടിമാലി മേഖലാ കൺവെൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നാഷണൽ ലൈബ്രറി ഹാളിൽ നടക്കും. ജില്ലാ സെക്രട്ടറി ഒ. കെ. അനിൽകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ ,എം. ഇ. സുബൈർ എന്നിവർ പങ്കെടുക്കും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൺവെൻഷനിൽ അടിമാലി മേഖലയിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് മേഖലാ പ്രസിഡന്റ് അനിൽ ദത്തും മേഖലാ സെക്രട്ടറി പി. ടി.വിനോദും അറിയിച്ചു