തൊടുപുഴ: തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷന്റെയും ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ്സ്സ്റ്റാൻഡ് പരിസരവും പച്ചക്കറി മാർക്കറ്റിലും കൊവിഡ് പ്രതിരോധ കാമ്പയിൻ നടത്തി. സാനിറ്റൈസർ ഉപയോഗിച്ചിട്ടുള്ള അണുനശീകരണ പദ്ധതി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തൊടുപുഴ ജോയിന്റ് ആർ. ടി. ഒ നസീർ പി. എ, എ.കെ.ഡി.എ ജില്ലാ പ്രസിഡന്റ് ആർ .രമേഷ്, ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ .കെ .അജി, മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗ് പ്രസിഡന്റ് താജു എം. ബി എന്നിവർ സംസാരിച്ചു. ജർമ്മൻ സാങ്കേതിക വിദ്യയിലൂടെയുള്ള വൈറലോക്‌സി സാനിറ്റൈസർ ഉപയോഗിച്ച് ബസ്സുകൾ അണുവിമുക്തമാക്കുകയും കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുകയുമാണ് ചെയ്യുന്നതെന്ന് വിതരണക്കാരായ ഡെൽറ്റ സിസ്റ്റംസ് ഉടമ സുവിരാജ് അറിയിച്ചു.