ഇടവെട്ടി :ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെയും വീരമണിക്കത്തടത്തിൽ ദുർഗ്ഗാക്ഷേത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് മകരജ്യോതി തെളിയിക്കും. വൈകിട്ട് 5.30ന് ദുർഗ്ഗാക്ഷേത്രസന്നിധിയിൽ നിന്നും തെളിയിക്കുന്ന എള്ള് ദീപവുമായി ചിറയ്ക്ക് വലം വച്ച് ശ്രീകൃഷ്ണസ്വാമീക്ഷേത്രസന്നിധിയിൽ പ്രദിക്ഷണം ചെയ്ത് അയ്യപ്പസ്വാമിയുടെ തിരുനടയിൽ മകര ദിപം സമർപ്പിക്കും. ദീപാരാധനക്ക് മുമ്പായി കർപ്പൂരാഴിയും സമൂഹ നീരാജ്ഞവും ഉണ്ടായിരിക്കും.