കോടിക്കുളം: കോടിക്കുളം ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഇനി മുതൽ ജി.ഐ.എസ് (ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) അടിസ്ഥാനത്തിൽ പ്രവർത്തികൾ കണ്ടെത്തുന്നതിന് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള സർവേയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ടി.വി. സരേഷ് ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് രമ്യ മനു അദ്ധ്യക്ഷയായി. ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ സർവേ ചെയ്യുന്നത് വാർഡുതല എന്യൂമറേറ്റർമാരാണ്. ഇവർക്ക് ആവശ്യമായ ട്രെയിനിംഗും നൽകി കഴിഞ്ഞു.