ചെറുതോണി:ചുരുളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്രട്ടാതി മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഷഡാധാരത്തിൽ പഞ്ചപ്രകാരത്തോടുകൂടി ഗുരുദേവനെ പ്രതിഷ്ഠിച്ച് യഥാവിധി നിത്യ പൂജാദികാര്യങ്ങൾ നടന്നുവരുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. തിരുവുത്സവം ഇന്ന് മുതൽ 18 വരെനടക്കും. ഇന്ന് രാവിലെ 6.45 ന് കുമാരൻ തന്ത്രികൾ തൃക്കൊടയേറ്റ് നിർവഹിക്കും.18 ന് വൈകിട്ട് 6.30ന് വശേഷാൽ ദീപാരാധന പൂമൂടലിന് ശേഷം ഉത്സവത്തിന്റെ കൊടിയിറങ്ങും. ഉത്സവത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.
എസ്എൻഡിപി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് യൂണിയൻ കൗൺസിലർ അനീഷ് പീച്ചിലാംകുന്നേൽ എന്നിവരാണ് രക്ഷാധികാരികൾ. മഹാ ഗണപതി ഹോമം,ഗുരുപൂജ,കലശപൂജ,കലശാഭഷേകം,പറ നിറയ്ക്കൽ,മദ്ധ്യാഹ്ന പൂജ,അത്താഴപൂജ,വിദ്യാഗോപാലമന്ത്രാർച്ചന, തിലഹ വനവും മഹാസുദർശന ഹോമവും ഉൾപ്പെടെയുള്ള വിശേഷാൽ പൂജകൾ മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും.
പൂർണ്ണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചാവണം ഭക്തജനങ്ങൾ ഉത്സവത്തിൽ പങ്കെടുക്കേണ്ടതെന്ന് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പി.കെ മോഹൻ ദാസ് , സെക്രട്ടറി ഷൺമുഖദാസ്, ക്ഷേത്രം ശാന്തി എൻ ആർ പ്രമോദ് ശാന്തി, കലേഷ് വിരിപ്പിൽ , ബൈജു ഈറ്റ വേലിൽ, മല്ലിക ശിവദാസ് എന്നിവർ അറിയിച്ചു