joint-council


അടിമാലി: ജോയിന്റ് കൗൺസിൽ അടിമാലി മേഖലാ കൺവെൻഷൻ അടിമാലി ലൈബ്രറി ഹാളിൽ നടന്നു. മേഖലാ പ്രസിഡന്റ് ജി. അനിൽദത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് പി.ജി. സന്തോഷ് സ്വാഗതവും, ആൻസ് ജോൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി പി.ടി. വിനോദ് റിപ്പോർട്ടും മേഖലാ ഖജാൻജി എം.കെ. സജീവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ യോഗത്തിന് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. മേഖലാ പ്രസിഡന്റായി ജി. അനിൽദത്തിനെയും വൈസ് പ്രസിഡന്റായി പി.ജി. സന്തോഷിനേയും സെക്രട്ടറിയായി പി.ടി. വിനോദിനെയും ജോയിന്റ് സെക്രട്ടറിമാരായി ആൻസ് ജോൺ, പി.എം. അലിയർ, ട്രഷററായി മേഴ്‌സി പോൾ എന്നിവരെയും കൺവെൻഷൻ തിരഞ്ഞെടുത്തു.