ഇടുക്കി : ജില്ലാ കളക്ടർ അഞ്ച് താലൂക്കുകളിലുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ പൊതുജന പരാതി പരിഹാര അദാലത്തിന്റെ നാലാം ഘട്ടത്തിൽ പീരുമേട് താലൂക്കിന്റെ അദാലത്ത് ജനുവരി 22 നും ദേവികുളം താലൂക്കിന്റെ അദാലത്ത് ജനുവരി 29നും രാവിലെ 10 മുതൽ നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭം, റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നത് എന്നിവ ഒഴികെയുള്ള വിഷയങ്ങളിൽ പരാതികൾ/ അപേക്ഷകൾ https://edistrict.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന പൊതുജനങ്ങൾക്ക് നേരിട്ടോ അക്ഷയ സെന്ററുകൾ മുഖേനയോ ജില്ലാ കളക്ടർക്ക് സമർപ്പിക്കാം. അപേക്ഷകർക്ക് അദാലത്ത് ദിവസം താലൂക്ക് ഓഫീസ്/ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ വീഡിയോ കോൺഫറൻസ് സംവിധാനം മുഖാന്തരം അദാലത്തിൽ പങ്കെടുക്കാം. പീരുമേട് താലൂക്ക് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തിയതി ജനുവരി 17 , ദേവികുളം താലൂക്കിന്റേത് ജനുവരി 24 എന്നിവയാണ്.