ഇടുക്കി: റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ 10,000 സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി മുഖ്യമന്ത്രി പ്രഖാപിക്കുന്നതിന് മുന്നോടിയായി ജില്ലയിൽ ഹരിത ഓഡിറ്റിംഗ് ആരംഭിച്ചു. ഹരിതകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ പി.വി.അമൽ ലാൽ ,ഇടുക്കി ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഗിരീഷ് കുമാർ വി.എം. ഉപ്പുതറ ബ്ലോക്ക് ദേശീയ ആരോഗ്യ ദൗത്യം പി.ആർ.ഒ ടോണി ജോർജ്ജ് ജോസ് എന്നിവരടങ്ങിയ സംഘം കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസ്, ജില്ലാ പ്ലാനിംങ്ങ് ഓഫീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം), കൂടുംബശ്രീ, ശുചിത്വമിഷൻ എന്നീ ഓഫീസുകളിലെ ഓഡിറ്റിംഗ് ഇന്നലെ പൂർത്തിയാക്കി. ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന മൂന്ന് ഓഫീസുകൾ തെരഞ്ഞെടുത്ത് 26ലെ മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രഖ്യാപനത്തിനു ശേഷം അവാർഡ് നൽകും.