ആലക്കോട്: നിയന്ത്രണവിട്ട സ്വകാര്യ ബസ് റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് അപകടം. ഇന്നലെ വൈകിട്ട് നാഗാർജുനയ്ക്ക് സമീപമായിരുന്നു അപകടം. പൂമാലയിൽ നിന്ന് തൊടുപുഴയ്ക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആലക്കോട് കോളാപ്പിള്ളിയിൽ പ്രജീഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു.