ഇടുക്കി: ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചു നീക്കി തിരിച്ചുപിടിച്ച റവന്യൂഭൂമി വനംവകുപ്പിന് കൈമാറും. പശ്ചിമഘട്ട മലനിരകളോട് ചേർന്നുകിടക്കുന്ന മേഖലയിലെ ജൈവവൈവിദ്ധ്യ സംക്ഷണം ലക്ഷ്യമിട്ടാണ് കൈമാറ്റം. 2016ലാണ് ദേവികുളം സബ്‌കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കുരിശ് സ്ഥാപിച്ച് കൈയേറിയ

300 ഏക്കറിലധികം വരുന്ന റവന്യൂഭൂമി തിരിച്ചുപിടിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന വലിയ കുരിശ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത് അന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.