വണ്ണപ്പുറം: ഗ്രാമപഞ്ചായത്തിലെ ജോസഫ് വിഭാഗം പത്താം വാർഡ് കമ്മിറ്റി പ്രസിഡന്റ് തങ്കച്ചൻ മേട്ടുംപുറം, സെക്രട്ടറി ജോയ് പീറ്റർ തോക്കൊമ്പേൽ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ രാജിവെച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, മണ്ഡലം പ്രസിഡന്റ് ജോജോ അറയ്ക്കകണ്ടം എന്നിവർ ചേർന്ന് പ്രവർത്തകരെ സ്വീകരിച്ചു. ജോൺ കാലായി, സണ്ണി പിണക്കാട്ട്, ജോസ് നെല്ലാനിക്കാട്ട് ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. സുരേന്ദ്രൻ, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, തോമസ് പടിഞ്ഞാറ്റേൽ, ബേബി തേക്കുംകാട്ടിൽ, തോമസ് കൊച്ചുപറമ്പിൽ, ജോൺസൺ പി.വി എന്നിവർ പ്രസംഗിച്ചു.