ഇടുക്കി : ജില്ലയിലെ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും മാലിന്യ പരിപാലനത്തിന്റെ ശാസ്ത്രീയ മാർഗ്ഗങ്ങളും മാതൃകകളും അവതരിപ്പിക്കാൻ ഹരിതകേരളം മിഷൻ ജനപ്രിയ വീഡിയോ മത്സരം സംഘടിപ്പിക്കും. ഹരിതചട്ടം നടപ്പിലാക്കിയ ഓഫീസുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്ഥാപനത്തിൽ നടപ്പിലാക്കിയ ഹരിതചട്ടങ്ങളെ പ്രതിപാദിക്കുന്നതായിരിക്കണം മത്സരത്തിനായി അയക്കുന്ന വീഡിയോകൾ. മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കുന്ന വീഡിയോകളുടെ ദൈർഘ്യം പരമാവധി 3 മിനിറ്റ് ആയിരിക്കണം. ഈ മാസം 20 ന് മുമ്പ് വീഡിയോകൾ അയയ്‌ക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന വീഡിയോകൾ ഹരിതകേരളം മിഷന്റെ ഫേസ്ബുക് പേജിൽ അപ് ലോഡ് ചെയ്യും, ജനുവരി 22 ന് വൈകന്നേരം 5 മണി വരെ ലഭിച്ച മൊത്തം ലൈക്കുകളുടെ അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിക്കും.