തൊടുപുഴ: ഇന്ത്യയിലെ കർഷക ജനകോടികൾ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങൾ നടത്തമ്പോൾ മോഡി സർക്കാർ നാടകം കളിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ .കെ. ശിവരാമൻ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സി.പി.ഐ ഉടുമ്പന്നൂർ ലോക്കൽ കമ്മറ്റി നടത്തിയ കർഷക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
സി.പി.ഐ ലോക്കൽ സെക്രട്ടറി കെ .എസ് .ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ:എബി .ഡി. കോലോത്ത് സ്വാഗതം ആശംസിച്ചു. മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്‌സൽ,ഉടമ്പന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ എന്നിവർ സംസാരിച്ചു.