തൊടുപുഴ ന്യൂമാൻ കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റ്‌സിന്റെ വാർഷികം 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോളേജ് അങ്കണത്തിൽ നടക്കും. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കും.പൂർവ്വ വിദ്യാർത്ഥികളായ ജനപ്രതിനിധികൾ വിശദാംശങ്ങൾ ജനുവരി 20ന് മുൻപായി 9446222716, 6238057241, 9447346789 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, പ്രസിഡന്റ് എം.എൻ. ബാബു പ്രോഗ്രാം കോർഡിനേറ്റർ മാനോജ് കോക്കാട്ട് എന്നിവർ അറിയിച്ചു.