തൊടുപുഴ: കർഷക സമരത്തെ തകർക്കാൻ സർക്കാർകോടതിയെ ദുരുപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് സർക്കാർ അനുകൂല സമിതിയെ നിയമിച്ചതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് കർഷക പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാജീവൻ. ഇത് നീതിന്യായ വ്യവസ്ഥിതിയിലുള്ള അവശേഷിക്കുന്ന വിശ്വാസവും ഇല്ലാതാക്കും. തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിലെ 36-ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ജെ. മൈക്കിൾ അദ്ധ്യക്ഷനായി. എസ്. രാധാമണി, അഡ്വ. ഷൈജൻജോസഫ്,കെ.ജി. അനിൽകുമാർ, ലക്ഷ്മി ആർ.ശേഖർ, പീറ്റർ സെബാസ്റ്റ്യൻ, കെ.എം. സാബു, ടി.ജെ. പീറ്റർ, സിബി സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.