തൊടുപുഴ: ജനവിരുദ്ധ കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റിന്റെയും എ.ഐ.കെ.എം.എസ് ന്റെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 11 മുതൽ 26 വരെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച ജാഥ 18 ന് ഇടുക്കി ജില്ലയിലെത്തും.
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് )സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. സുധീർകുമാർ നയിക്കുന്ന ജാഥ 11 ന് കാസർഗോഡ് ആർ. കുമാർ ഉദ്ഘാടനം ചെയ്തു. തെരുവ് നാടക സംഘവും ഗായകസംഘവും ഉൾപ്പെടുന്ന കലാജാഥയും ബൈക്ക്‌റാലിയും ജാഥയുടെ ഭാഗമാണ്.