ഏഴുമുട്ടം: ശ്രീഭദ്രകാളി വനദുർഗാദേവീ ക്ഷേത്രത്തിൽ ശ്രീഭദ്രകാളിയമ്മയുടെ പഞ്ചവർഗത്തറയുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10.30നും 12നും മദ്ധ്യേയുള്ള മൂഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി കൈപ്പകശേരി ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിക്കും. അയ്യപ്പസേവസമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തും.