വഴിത്തല : എസ്. എൻ പുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുനപ്രതിഷ്‌ഠയും ദ്രവ്യകലശവും 18 മുതൽ 25 വരെ നടക്കും. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി സത്യപാലൻ തന്ത്രിയും മേൽശാന്തി സി.ജി പ്രതീഷ് ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.18 ന് രാവിലെ ഭഗവതി സേവ,​ മഹാമൃത്യുഞ്ജയ ഹോമം,​ മഹാസുദർശന ഹോമം,​ വൈകിട്ട് ആചാര്യവരണം,​ പ്രസാദശുദ്ധി,​ അസ്തകലശപൂജ,​ 19 ന് മുളപൂജ ,​ ചതു: ശുദ്ധി,​ ധാര,​ സ്കന്ദഹോമങ്ങൾ,​ ഹോമകലം ശാഭിഷേകം,​ ​ 20 ന് രാവിലെ ശാന്തിഗോമം,​ഹേമകലശാഭിഷേകം,​ 21 ന് രാവിലെഹോമകലശാഭിഷേകം,​ 22 ന് രാവിലെ തത്വകലശപൂജ,​ തത്വഹോമം,​ പാണി,​ ​ 23 ന് രാവിലെ അനുജ്ഞാകലശാഭിഷേകം,​ താഴികക്കുടപ്രതിഷ്‌ഠ,​ ​ 24 ന് രാവിലെ മുളപൂജ,​ബ്രഹ്മകലശപൂജ,​ ജീവകലശപൂജ,​ വൈകിട്ട് പ്രസാദ പരിഗ്രഹം,​ കലശാധിവാസപൂജ. 25 ന് രാവിലെ രാവിലെ 9 നും 10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി സത്യപാലൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ സുബ്രഹ്മണ്യ, ഉപദേവ,ഗുരുദേവ പ്രതിഷ്‌ഠ.​ 11.30 ന് ക്ഷേത്രസമർപ്പണ സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് പി.വി .ഷൈൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്ഷേത്ര സമർപ്പണം നിർവഹിക്കും. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി .തങ്കപ്പൻ ഗുരുദേവ ക്ഷേത്രസമർപ്പണം നിർവഹിക്കും. യൂണിയൻ കൺവീനർ വി.ജയേഷ് ക്ഷേത്രം തന്ത്രിയേയും ക്ഷേത്രം സ്ഥപതിയേയും ആദരിക്കും. വൈക്കം ബെന്നി ശാന്തി പ്രതിഷ്‌ഠാ സന്ദേശം നൽകും. മഹാദേവാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയ‌ർമാൻ ഡോ. കെ.സോമൻ,​ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്രി അംഗങ്ങളായ ഷാജി കല്ലാറയിൽ,​ ടി.പി സുദർശനൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ഹരിശങ്കർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് .പി.കെ.രാജൻ നന്ദിയും പറയും.