haritham

ഇടുക്കി : ജില്ലയിൽ ഹരിത ഓഡിറ്റിംഗ് പുരോഗമിക്കുന്നു.ജില്ലയിലെ വിവിധ തലങ്ങളിലുള്ള ഓഫീസുകളിലെ ഹരിതാഭ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ രൂപീകരിച്ച സമിതികൾ ജില്ലയിലുടനീളം നടത്തുന്ന പരിശോധന തുടരുന്നു. . ജില്ലയിലെ പകുതിയിലേറെ ഓഫീസുകളുടെയും ഓഡിറ്റിംഗ് പൂർത്തിയാക്കിയതായി ഹരിത കേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി.എസ്. മധു പറഞ്ഞു.ജനുവരി 20ഓടെ ജില്ലയിലെ 600 ഓളം ഓഫീസുകളിലും ഗ്രീൻ ഓഡിറ്റിംഗ് പൂർത്തിയാക്കും. 26നാണ് മുഖ്യമന്ത്രി 10,000ഹരിത ഓഫീസുകളുടെ പ്രഖ്യാപനം നടത്തുന്നത്. .

ലോഗോ പ്രകാശനം ചെയ്തു
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ട്രീസ ജോസിൽ നിന്നും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി ജോയി ലോഗോ ഏറ്റുവാങ്ങി ഹരിത ഓഡിറ്റിംഗ് ലോഗോ പ്രകാശനം ചെയ്തു.വൈസ് പ്രസിഡന്റ് എൻ .കെ ബിജു,ബി.ഡി.ഒ വി .ജി .ജയൻ തുടങ്ങിയവർ സംബന്ധിച്ചു.