തൊടുപുഴ : ഇടുക്കി ജില്ലയെ സംസ്ഥാന ബഡ്ജറ്റിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയത് തീർത്തും പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ് (ജോസഫ് ) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു.. കഴിഞ്ഞ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച ഇടുക്കി പാക്കേജിൽ നിന്നും ഒരു രൂപപോലും ചിവഴിക്കാതെയും പുതിയ ബഡ്ജറ്റിൽ തുക ഒന്നും വകയിരുത്താതെയും അവതരിപ്പിച്ച ബജറ്റ് ഇടുക്കി ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഉമ്മൻചാണ്ടി സർക്കാർ ജില്ലയ്ക്ക് അനുവദിച്ചതും സർക്കാർ ഉത്തരവിറക്കിയതുമായ പല പദ്ധതികളും ഉപേക്ഷിച്ചു വെന്നും അദ്ദേഹം പറഞ്ഞു.