kodiyettu

ചെറുതോണി:ചുരുളി ശ്രീനാരായണ ഗുരുദേവക്ഷേത്ര ഉത്സവത്തിന് കെ .എസ്. സുരേഷ് ശാന്തി കൊടിയേറ്റ് കർമം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തി, നിശാന്ത് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. എസ്. എൻ .ഡി .പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉത്സവ സന്ദേശം നൽകി. കെ .എസ് .സുരേഷ് ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ യോഗം പ്രസിഡന്റ് പി.കെ മോഹൻ ദാസ് ,സെക്രട്ടറി ഷൺമുഖദാസ്, റ്റി എം ശശി, വിജയൻ കല്ലുതുണ്ടിയിൽ, കലേഷ്, സുരേഷ് കെ ജി, സൽമോൾ അജി, മല്ലിക ശിവദാസ് എന്നിവർ നേതൃത്വം നൽകി കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി ഉൽസവാഘോഷത്തിന്റെ ഭാഗമായ ഘോഷയാത്ര ,അന്നദാനം, കലാപരിപാടികൾ എന്നിവ ഒഴിവാക്കിയതായി ശാഖാ സെക്രട്ടറി ഷൺമുഖദാസ് അറിയിച്ചു.