തൊടുപുഴ:കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസമേകാൻ കെ.എം .മാണി ധനകാര്യ മന്ത്രി ആയിരിക്കെ ആവിഷ്‌ക്കരിച്ച റബ്ബർ വിലസ്ഥിരതാ പദ്ധതി 150 രൂപയിൽ നിന്നും വർധിപ്പിക്കണമെന്നകേരളകോൺഗ്രസ് എം ന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് 170 രൂപയായി ഉയർത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ കേരളകോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അഭിനന്ദിച്ചു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ കർഷകർക്ക് ഒരു കൈത്താങ്ങായി നിലനിൽക്കാൻ ഈ സർക്കാരിന് സാധിക്കുന്നു. പാർട്ടി മുന്നോട്ട് വെച്ച നെല്ലിന്റെയുംതേങ്ങയുടേയും സംഭരണവില വർധിപ്പിക്കുക എന്ന ആവശ്യവും അനുഭാവപൂർണ്ണം പരിഗണിച്ച എൽഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾനേരുന്നതായി അദ്ദേഹം പറഞ്ഞു.