തൊടുപുഴ: കാർഷിക മേഖലയോടും വിശേഷിച്ച് കർഷകരോടും ആഭിമുഖ്യം പുലർത്തുന്ന കർഷക ക്ഷേമ ബഡ്ജറ്റാണ് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിന്റേതെന്ന് കർഷക യൂണിയൻ (എം ) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് പറഞ്ഞു. റബർ വിലസ്ഥിരതാ പദ്ധതി തുക ഇരുപത് രൂപ വർദ്ധിപ്പിച്ച് 170രൂപയാക്കിയതും നെല്ലിന് സംഭരണ വില 28രൂപയാക്കിയതും തേങ്ങയ്ക്ക് 32രൂപയാക്കി ഉയർത്തിയതും പ്രതിസന്ധിയിലാർന്ന കാർഷിക മേഖലയ്ക്ക് കൈത്താങ്ങാണ്.