തൊടുപുഴ: കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലയിലെ കർഷക സമരത്തെ പിന്തുണച്ച് തൊടുപുഴയിൽ നടക്കുന്ന ഐക്യദാർഢ്യസമരം ശക്തിപ്പെടുത്താൻ കർഷക പ്രക്ഷോഭ ഐക്യദാർഢ്യസമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രാദേശിക തലങ്ങളിലും ഐക്യദാർഢ്യപരിപാടികൾ സംഘടിപ്പിക്കും.
ഐക്യദാർഢ്യസമിതി ജില്ലാ വൈസ് ചെയർമാൻ ടി.ജെ. പീറ്ററിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചെയർമാൻ എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എൻ. വിനോദ്കുമാർ, സെബാസ്റ്റ്യൻ എബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു. ഐക്യദാർഢ്യസമരകേന്ദ്രത്തിലെ 37-ാം ദിന സമരം സാമൂഹ്യപ്രവർത്തകൻ ജെയിംസ് കോലാനി ഉദ്ഘാടനം ചെയ്തു.