ചെറതോണി: കർഷകരെ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന നടപടി അപഹാസ്യമാണെന്ന് മുൻ എം.എൽ.എ ഇ.എം. ആഗസ്തി പറഞ്ഞു. കരിമ്പനിൽ കേരളാ സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി ജന പ്രധിനിധികൾക്ക് നൽകിയ സ്വീകരണ പരിപാടിയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സ്വീകരണവും സമര പ്രഖ്യാപന കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക ഭൂമി കർഷകന് എന്ന സ്വാതന്ത്രീയാനന്തര ഇന്ത്യയിലെ കോൺഗ്രസിന്റ നയത്തെ ഇല്ലായ്മ ചെയ്ത് കർഷകനെ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന നടപടിയാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന മോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കൺവെൻഷനിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആൻസി തോമസ്, ബിനോയി വർക്കി എന്നിവർക്ക് സ്വീകണം നൽകി. ജില്ലാ പ്രസിഡന്റ് ശശികല രാജു അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ കെ.കെ. മനോജ്, അനിൽ ആനയ്ക്കനാട്ട്, ശശി കണ്യാലിൽ, രാജൻ വർഗീസ്, ടോമി തെങ്ങുംപിള്ളി, സാജു കാഞ്ഞിരത്തിൻകുന്നേൽ, നാരായണൻ കുന്നിനിയിൽ, ജോയി കാടൻകാവിൽ, ഗോപി ചുക്കനാനി എന്നിവർ സംസാരിച്ചു.