തൊടുപുഴ: ആത്മഹത്യാ പ്രതിരോധ സന്നദ്ധ സംഘടനയായ 'ഉണർവി'ന്റെ ആഭിമുഖ്യത്തിൽ 'കൊവിഡും മാനസികവെല്ലുവിളികളും' ,'കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ' എന്നീ വിഷയങ്ങളിൽ സെമിനാർ നടത്തി.ഡോ. ജോസഫ് സ്റ്റീഫൻ ചാഴികാട്ട് നേതൃത്വം നൽകി. ഡോ. ജേക്കബ് അബ്രാഹം,ഡോ. അബ്രാഹം സി. പീറ്റർ, ഡോ. ലിനു തോമസ്, ആർ.കെ. ദാസ്, ദാസ് മലയാറ്റിൽ, ജോഷി മാത്യു, പ്രൊഫ. ഡയ്‌സി ജോസ് എന്നിവർ സംസാരിച്ചു.
ഉണർവിന്റെ പുതിയ ഭാരവാഹികളായി ജോസ്. സി. പീറ്റർ( പ്രസിഡന്റ്), ജേക്കബ് മാത്യു (വൈസ് പ്രസിഡന്റ്), ഓമന ജോസ് കല്ലറയ്ക്കൽ (സെക്രട്ടറി), അഡ്വ. ടോം മാത്യു, ജോജോ അഗസ്റ്റിൻ, ജസ്സി സേവ്യർ (ഡയറക്ടർമാർ) എന്നിവർ ചുമതലയേറ്റു.
സേവനം ലഭിക്കും
മാനസിക പിരിമുറക്കം മൂലവും മറ്റും അസ്വസ്ഥരാകുന്നവർക്കും ഉണർവിന്റെ സ്വകാര്യവും സൗജന്യവുമായ സേവനം ലഭിക്കുന്നതാണ്. എല്ലാ ദിവസങ്ങളിലും ഉച്ചക്ക് 1 മണിക്കൂറുകൾ 5 മണി വരെ ഈ ഫോൺ നമ്പരിൽ ബന്ധപ്പെടുക. 04862-225544.