തൊടുപുഴ : അനിൽ പനച്ചൂരാൻ സ്മൃതി സന്ധ്യയും കവയത്രി സുഗതകുമാരി അനുസ്മരണവും ഇന്ന് വൈകിട്ട് 5ന് കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെ കാഡ്‌സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ സുകുമാർ അരിക്കുഴ അനുസ്മരണ പ്രഭാഷണം നടത്തും. ഫിലിം സൊസൈറ്റി സെക്രട്ടറി യു. ഐ. രാജേന്ദ്രൻ, വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ മാനേജർ ആർ. കെ. ദാസ്, പ്രൊഫ. പി. ജി. ഹരിദാസ് , തൊമ്മൻ കുത്ത് ജോയി തുടങ്ങിയവർ നേതൃത്വം നൽകും. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിക്കും. പുരസ്‌കാര വിതരണം എം. എൻ. ബാബു നിർവഹിക്കും. അനിൽ പനച്ചൂരാന്റെയും സുഗതകുമാരി ടീച്ചറിന്റെയും കവിതകൾ ആലപിക്കാൻ താല്പര്യമുള്ളവർക്ക് അവസരം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.