ഇടുക്കി: കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൈവകൃഷി ഗ്രൂപ്പുകൾക്ക് ഫീൽഡ് തലത്തിൽമാർഗ്ഗ നിർദ്ദേശങ്ങളും സാങ്കേതികസഹായങ്ങളും നൽകുന്നതിനായി ക്ലസ്റ്റർ ലെവൽ കോ-ഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകർക്ക് പ്രീഡിഗ്രി, വി.എച്ച്.എസ്.സി അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാന കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനവും നിർബന്ധമാണ്. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിൽ അംഗമായിരിക്കണം. ജോലിചെയ്യുന്ന ദിവസത്തേക്ക് മാത്രമായി ദിവസം 250 രൂപ ഓണറേറിയവും യാത്രാബത്തയും അനുവദിക്കുന്നതാണ്. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മരിയാപുരം, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലാണ് ഒഴിവുള്ളത്. താൽപര്യമുള്ള അപേക്ഷകർ ജനുവരി 18ന് രാവിലെ 11 ന് ഇടുക്കി കളക്‌ട്രേറ്റിലുള്ള കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, അയൽക്കൂട്ട അംഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയും സഹിതം ഹാജരാകേണ്ടതാണ്.