തൊടുപുഴ: ജയിൽ ക്ഷേമ വാരാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനം ഇന്ന് രാവിലെ 11ന് മുട്ടം ജില്ലാ ജയിലിൽ നടക്കും. ജയിൽ അന്തേവാസികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായാണ് കേരളാ പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ജയിൽ ക്ഷേമ ദിനാഘോഷങ്ങൾ നടത്തുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷത്തെ ക്ഷേമ വാരാഘോഷ പരിപാടികൾമുട്ടം ജില്ലാ ജയിൽ വളപ്പിൽ സംഘടിപ്പിച്ചിരുന്നു.
ശനിയാഴ്ച്ച രാവിലെ 11 ന് മുട്ടം ജില്ലാ ജയിലിൽ നടക്കുന്ന സമാപന സമ്മേളനം തൊടുപുഴ പി.ജെ.ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള മുഖ്യാതിഥിയാകും. ജയിൽ ഡി. ഐ. ജി സാം തങ്കയ്യൻ മുഖ്യപ്രഭാഷണം നടത്തും.