ഇടുക്കി: ജില്ലയിൽ ഇന്നലെ 290 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 280 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.