പൈനാവ് : കേന്ദ്ര സർക്കാറിന്റെ ജന വിരുദ്ധ നയങ്ങളെ ചെറുക്കുക , സംസ്ഥാന സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക , പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സംസ്ഥാന സർക്കാർ ജീവനക്കാർ പ്രക്ഷോഭത്തിലേയ്ക്ക് .
ഫെബ്രുവരി 25 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏരിയ കേന്ദ്രങ്ങളിൽ കൂട്ടധർണ്ണ സംഘടിപ്പിക്കും . സമാന്തരമായി യൂണിറ്റ് കേന്ദ്രങ്ങളിൽ അനുഭാവപ്രകടനങ്ങളും നടത്തും. പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഓഫീസുകളിലും പ്രചരണ കാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ എൻ. ജി. ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. വി .പ്രഫുൽ, ജില്ലാ സെക്രട്ടറി എസ് .സുനിൽകുമാർ , സംസ്ഥാന കമ്മറ്റിയംഗം സി .എസ് .മഹേഷ് എന്നിവർ പങ്കെടുത്തു.